മൈ ഗോൾഡിനെതിരെ വീണ്ടും കേസ്

മട്ടന്നൂർ: സ്വർണ്ണാഭരണങ്ങൾ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ച മൈ ഗോൾഡ് ജ്വല്ലറിയിലെ ആറു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മട്ടന്നുർ വായന്തോടിലെ കെ.സജിത്തിന്റെ പരാതിയിലാണ് മൈ ഗോഡ് ജ്വല്ലറിയിലെ തഫ്സീർ, ഫാസില , ഹാജിറ , ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം മൂന്നിന് വൈകുന്നേരം 6.45 മണിക്കാണ് പരാതിക്കാരനിൽ നിന്നും പ്രതികൾ 26.150 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റിയത്. പിന്നീട് പണമോ ആഭരണങ്ങളോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






