കാറിലെത്തിയുവതിയോട് ലൈംഗീക ചേഷ്ട ഡ്രൈവർക്കെതിരെ കേസ്

പെരിങ്ങോം : കാറിലെത്തിയ വിരുതൻ വഴി ചോദിച്ച് ജനനേന്ദ്രിയം കാണിച്ച് യുവതിയുടെ കൈക്ക് പിടിച്ച് അപമാനിച്ചു. ഇക്കഴിഞ്ഞ ആറാം തീയതി വൈകുന്നേരം 3.20 മണിക്ക് കക്കറ കൂമ്പറം താന്നിമുക്കിന് മുകളിലുള്ള വളവിൽ സ്ഥാപിച്ച മിററിന് സമീപത്താണ് സംഭവം. ജോലി കഴിഞ്ഞ് കൂമ്പറത്തുള്ള വീട്ടിലേക്ക് പോകവേ കൂമ്പറം സ്വദേശിനിയായ 45 കാരിയോടാണ് കെ എൽ 59 ഇ. 4422 നമ്പർമാരുതി ആൾട്ടോ കാറിലെത്തിയ വിരുതൻ ലൈംഗീക ചേഷ്ട കാണിച്ചത്. തുടർന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവതി വീട്ടുകാരോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി






