LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.

img_2950.jpg
Spread the love

കണ്ണൂർ: കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ശാദുലിപ്പള്ളി അരൂംഭാഗം തഖ് വ മസ്ജിദിന് സമീപം കെ.പി ഹൗസിൽ പരേതനായ വി.സി ഇസ്മായിലിൻ്റെ ഭാര്യ കെ.പി റഷീദ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കക്കാട് പെട്രോൾ പമ്പിന് മുന്നിൽ ആണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ധനലക്ഷ്മി ആശുപത്രിയിൽ ചികിത്സലിരിക്കെ ആണ് റഷീദ മരിച്ചത്. റഷീദയുടെ ബന്ധുവായ റാഹിലയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. പരേതരായ വെള്ളുവക്കണ്ടി അബൂബക്കർ ഹാജിയുടെയും കെ.പി ഖദീജയുടെയും മകളാണ്. മക്കൾ: ഇജാസ്, ഇനാസ് (ദുബൈ), റിഷാന, ജസിൻ, സൈബ. സഹോദരങ്ങൾ: കെ.പി സലിം, കെ.പി റഹീസ്, കെ.പി ജമീല, സബിറ, മറിയം, സാജിദ, അമീന.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!