10-ാമത് ആയുർവേദ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

പയ്യന്നൂർ: പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ആശുപത്രിയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പുകൾ, ഫുഡ് എക്സ്പോ, ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, ഔഷധസസ്യ പ്രദർശനം എന്നിവ പൊതുജനങ്ങൾക്കായി ഒരുക്കി.
പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത വി.വി അധ്യക്ഷത വഹിച്ചു. ഫുഡ് എക്സ്പോ വൈസ്പ്രസിഡന്റ് പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ ഫൽഗുണൻ കെ.കെ, എച്ച്.എം.സി കമ്മിറ്റി അംഗങ്ങൾ പള്ളിപുറം രാഘവൻ, പ്രഭാകരൻ വി.പി, കെഎസ്ഇബി എഞ്ചിനീയർ കെ. സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രാഖി ടി.പി നന്ദി രേഖപ്പെടുത്തി. ക്വിസ് മത്സരത്തിൽ വിജയിച്ച രമണിക്ക് സമ്മാനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത വി.വി വിതരണം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി ഗവ. ആയുർവേദ ആശുപത്രിയിൽ നേത്രരോഗം, ഇ.എൻ.ടി, സന്ധി–അസ്ഥി രോഗങ്ങൾ, സ്ത്രിരോഗങ്ങൾ, അലർജി, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കായി തുടർച്ചയായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിവരങ്ങൾക്ക് ബന്ധപ്പെടുക: 04985 201265.






