ദേശീയ അധ്യാപക ദിന അവാർഡിന് ഡോ. സമീം എം. എസ് അർഹനായി

പയ്യന്നൂർ: അധ്യാപന രംഗത്ത് സമർപ്പണത്തോടെയും ദീർഘകാല സേവനത്തോടെയും മുന്നേറുന്ന വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സമീം എം. എസിന് ദേശീയ തലത്തിൽ അംഗീകാരം . ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയും ചേർന്ന് ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകുന്ന മികച്ച പ്രിൻസിപ്പലിനുള്ള അവാർഡിനാണ് അർഹനായത്.
വിവിധ സ്കൂളുകളിലും മുൻ വർഷങ്ങളിൽ കായംകുളം കിറ്റ് (K.I.T) സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ
പയ്യന്നൂർ ലത്തീഫിയ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു വരികയാണ്.
അധ്യാപനരംഗത്തെ തന്റെ ദീർഘകാല പരിചയം സ്കൂൾ ഭരണവും അക്കാദമിക് നിലവാരവും ഉയർത്താൻ സഹായകമായതായും ജൂറി കണ്ടെത്തി. ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. ഭാര്യ : ദുജാന. രാമന്തളി ഹയർ സെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപികയാണ്. മകൾ: ഫസ്ന, മകൻ: മുഹമ്മദ് സ്വാലിഹ്.






