ചീട്ടുകളി അഞ്ചു പേർ പിടിയിൽ

പഴയങ്ങാടി.പണം വെച്ച് പുള്ളിമുറി ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. മാട്ടൂൽ നോർത്ത് മുനീർ സ്കൂളിന് സമീപത്തെ ഇ.കെ.പി.ഖാലിദ് (60), മാടായി ആർ.സി.ചർച്ചിന് സമീപത്തെ സി പി ഹാരിസ് (42), വി.എസ്.സുനിൽ (46), എം.സെബാസ്റ്റ്യൻ (49),
താവം പള്ളിക്കരയിലെ ഒ.പി.അബ്ദുള്ള (45), എന്നിവരെയാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 7.05 മണിയോടെ മാടായി വാടിക്കൽ മുതല കുണ്ട് വെച്ച് പണം വെച്ച്ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 11,040 രൂപയും പോലീസ് പിടിച്ചെടുത്തു.പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ.പ്രസന്നൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോഷി, ജസ്റ്റസ് എന്നിവരും ഉണ്ടായിരുന്നു.