ചന്തേര പീഡനം: പയ്യന്നൂരിൽ ഒളിവിൽ പോയ പ്രതി പിടിയിൽ : കേസിൽ 13 പേർ അറസ്റ്റിൽ

പയ്യന്നൂർ: ചന്തേര സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഓൺലൈൻ ആപ്പ് വഴി പരിചയപ്പെട്ട്
പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്തകേസിൽ ഒളിവിൽ പോയ പ്രതി തലശേരിയിൽ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര അക്കുപറമ്പ് സ്വദേശിയും പെരുമ്പയിലെകണ്ണട വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനുമായ ആൽബിൻ പ്രജിത്ത് എന്നു വിളിക്കുന്ന
എൻ.പി. പ്രജീഷിനെ (40) യാണ് കേസന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ കെ പി ശ്രീഹരിയും സംഘവും തലശേരി നാരങ്ങാപ്പുറത്ത് വെച്ച് പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓൺലൈൻ അപ്പ് വഴി പരിചയപ്പെട്ട ചന്തേര സ്റ്റേഷൻ പരിധിയിലെ
ആൺകുട്ടിയെ 2025 മാർച്ച് മാസത്തിൽ ഒരു ദിവസം കോത്തായി മുക്കിൽ പ്രതി താമസിക്കുന്ന ക്വാട്ടേർസിൽ വെച്ചാണ് പീഡിപ്പിച്ചത്.
പോക്സോ
കേസിൽ ഇന്നലെ അറസ്റ്റിലായപയ്യന്നൂർ കോറോം നോർത്തിലെ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന സി.ഗിരീഷിനെ (47) കോടതി റിമാന്റ് ചെയ്തിരുന്നു. ചന്തേര പീഡനവുമായി ബന്ധപ്പെട്ട്
മറ്റൊരു കേസിൽ കോഴിക്കോട് കസബ പോലീസ് ഒരു പ്രതിയെ പിടികൂടി. കോഴിക്കോട് സിറ്റിയിലെ അബ്ദുൾ മനാഫിനെയാണ് പിടികൂടിയത്. ഓൺലൈൻ ആപ്പ് വഴി പരിചയപ്പെട്ട കുട്ടിയെ കോഴിക്കോട്ടെ വാടക മുറിയിൽ വിളിച്ചു വരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്. ഓൺലൈൻ ആപ്പ് വഴി രണ്ട് വർഷക്കാലത്തോളമായി പീഡനം നടക്കുന്നത്.
ഇതോടെ കേസിൽ പതിമൂന്ന് പേർ അറസ്റ്റിലായി.
കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, ഏറണാകുളം ജില്ലകളിലായി നടന്ന പ്രകൃതി വിരുദ്ധ പീഡനത്തിൽ
ഉന്നതർ ഉൾപ്പെടെനിരവധി പേർ ഇനിയും കുടുങ്ങുമെന്നാണ് പോലീസ് നൽകുന്ന സൂചന.






