മൂന്നു പവന്റെ താലിമാല മോഷണം പോയി

പയ്യാവൂർ.വീട്ടിലെ കിടപ്പുമുറിയിലെ കബോർഡിൽ സൂക്ഷിച്ച മൂന്നു പവനും മൂന്നു ഗ്രാമും തൂക്കമുള്ള താലിമാല മോഷണം പോയതായി പരാതി. നുച്ചാട് മുണ്ടനൂർ സ്വദേശിനി എ.രജനിയുടെ താലിമാലയാണ് മോഷണം പോയത്.ഈ മാസം 22 ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയിലുള്ള ഏതോസമയം പരാതിക്കാരിയുടെ വീട്ടിൽ നിന്നും താലിമാല മോഷണം പോയത്.തുടർന്ന് പോലീസിൽ പരാതി നൽകി.സംഭവ ദിവസം വീട്ടുപണിക്ക് വന്ന മുണ്ടനൂരിലെ ഷീബ എന്ന സ്ത്രീ എടുത്തതാണോ എന്ന് സംശയിക്കുന്നുവെന്ന പരാതിയിൽ കേസെടുത്ത പയ്യാവൂർ പോലീസ് അന്വേഷണം തുടങ്ങി