മണൽലോറികളുമായി രണ്ടുപേർ പിടിയിൽ

പയ്യന്നൂർ. അനധികൃതമായി ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന പുഴമണലുമായി രണ്ടുപേരെ പോലീസ് പിടികൂടി. രാമന്തളി കുന്നരു മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ കെ.വിജീഷ്(35), രാമന്തളി വടക്കുമ്പാട്ടെ കൊച്ചൻ കുന്നുമ്പ്രം ഹൗസിൽ മുബീൻ മുത്തലീബ് (30) എന്നിവരെയാണ് എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്. രാമന്തളി കരമുട്ടം ഭാഗത്ത് വെച്ച് കെ .എൽ .08.വൈ. 2844 നമ്പർ ടിപ്പർ ലോറിയും കെ.എൽ. 60.ഡി. 1800 നമ്പർ ടിപ്പർ ലോറി പാലക്കോട് ഭാഗത്തു നിന്നും രാമന്തളി ഭാഗത്തേക്ക് മണൽ കടത്തുന്നതിനിടെ യുമാണ് ഇന്നലെ രാത്രി 11.30 മണിയോടെ പോലീസ് പിടികൂടിയത്. മണൽ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.






