ഡി ഐ ജി ഓഫീസ് മാർച്ച് 16 കെ എസ് യു പ്രവർത്തകർ അറസ്റ്റിൽ 70 പേർക്കെതിരെ കേസ്

കണ്ണൂർ: ഡി ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച 16 കെ.എസ്.യു. പ്രവർത്തകർ അറസ്സിൽ . പെരിങ്ങോ ത്തെ പി.മുഹമ്മദ് ഷമ്മാസ് (30), മാടായി വാടിക്കലിലെ സി.എച്ച് മുബാസ് (26), വി.വി. അക്ഷയ് (23), ചാൾസ് സണ്ണി (26), പി.ജെ. എബിൻ (24), പി. പ്രകീർത്ത് (23), കോറോത്തെ കെ.വി. അർജുൻ (24), ചേലേരിയിലെ കെ. അരുൺ (21), ചെണ്ടയാട് സ്വദേശി എം.സി. അതുൽ(28), പാലയാട്ടെ വി. വിവേക് (23), ഗോപാൽ പേട്ടയിലെ എസ്. അജേഷ് (23), കീഴ്പള്ളിയിലെ അലക്സ് ബെന്നി (28), കെ. അഭിജിത്ത് (22), കൂറാ റയിലെ എ.എം. സൂര്യതേജ് (23), ടി.ടി. വൈഷ്ണവ് (26), ടി.കെ.മുഹമ്മദ് (23) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. മറ്റു കണ്ടാലറിയാവുന്ന 60 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസ്.






