രണ്ടു പേർക്കെതിരെപോക്സോ കേസ് ഒരാൾ അറസ്റ്റിൽ

പയ്യന്നൂർ: ചന്തേര സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഓൺലൈൻ ആപ്പ് വഴി പരിചയപ്പെട്ട്
പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു ഒരാൾ അറസ്റ്റിൽ. പയ്യന്നൂർ കോറോം നോർത്തിലെ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന സി.ഗിരീഷിനെ (47) യാണ് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ശ്രീഹരി അറസ്റ്റു ചെയ്തത്. 2024 ജൂലായ് മുതൽ ഗ്രിൻഡർ ഗേ ആപ്പ് വഴി പരിചയപ്പെട്ട ആൺകുട്ടിയെ പ്രതി നിരന്തരം പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ടാമത്തെ കേസിലെ പ്രതി പെരുമ്പയിലെ പ്രമുഖ കണ്ണട വ്യാപാര സ്ഥാപനത്തിലെ മാനേജർആൽബിൻ പ്രജിത്താണ്. ഇയാൾ ഒളിവിലാണ്. ഇയാൾ മലപ്പുറത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അതേ സമയം ചന്തേര പോലീസ് അന്വേഷിക്കുന്ന പോക്സോ കേസിൽ ഒളിവിൽ പോയ യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ കൊയോങ്കര സ്വദേശിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ ഇന്ന് പോലീസിൽ ഹാജരാകുമെന്നാണ് സൂചന .കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻ്റ് ചെയ്തിട്ടുണ്ട്. ഇതോടെ കേസിൽ ഒമ്പത് പേർ അറസ്റ്റിലായി.
കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, ഏറണാകുളം ജില്ലകളിലായി നടന്ന പ്രകൃതി വിരുദ്ധ പീഡനത്തിൽ
ഉന്നതർ ഉൾപ്പെടെനിരവധി പേർ കുടുങ്ങുമെന്നാണ് പോലീസ് നൽകുന്ന സൂചന.






