LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

ശുചിത്വോത്സവം 2025-പയ്യന്നൂരിൽ ശുചിത്വ ക്യാമ്പയിൻ പരിപാടികൾക്ക് തുടക്കമായി.

img_2747.jpg
Spread the love

പയ്യന്നൂർ.പുഞ്ചക്കാട് പുന്നക്കടവ് പുഴയോരത്ത് നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനവും, ലോഗോ പ്രകാശനവും ചെയർപേഴ്സൺ കെ.വി. ലളിത നിർവ്വഹിച്ചു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.വി സജിത, ടി.പി. സമീറ , കൗൺസിലർമാരായ വസന്ത രവി, കെ.കെ.ഫൽഗുനൻ,പി.വി.സുഭാഷ്, ക്ലീൻസിറ്റി മാനേജർ പി.പി. കൃഷ്ണൻ, ശുചിത്വമിഷൻ വൈ.പി. ഹൃദ്യമോൾ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

പുന്നക്കടവ് പുഴയോരവും, പരിസരത്തും നടന്ന ശുചീകരണ പരിപാടിയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മസേന – കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

സപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായും, നവംബർ 1 വരെ നടക്കുന്ന ശുചിത്വോത്സവ ക്യാമ്പയിൻ്റെ ഭാഗമായും മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രങ്ങളെ ക്ലീൻ ലൈനസ് ടാർഗറ്റ് യൂണിറ്റ് (സി.ടി.യു) ആയി മാപ്പ് ചെയ്തു അത് പൂർണ്ണമായും ഇല്ലാതാക്കി സീറോ വേസ്റ്റ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക , ശുചീകരണ ‘തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന, പ്രതിരോധന പ്രവർത്തനങ്ങൾ, വാർഡ്തല പ്രവർത്തനങ്ങൾ, ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പയിൻ കൂടാതെ സെപ്റ്റംബർ 25ന് ഏക് ദിൻ ഏക് ഘണ്ഡാ ഏക് സാത്ത് എന്ന ഒരു മണിക്കൂർ ശുചീകരണ യജ്ഞവും ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!