പയ്യന്നൂർ ഉപജില്ലാ കലോത്സവംലോഗോ പ്രകാശനം ചെയ്തു

രാമന്തളി :ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 22 മുതൽ 25 വരെ നടക്കുന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം നടന്നു. രാമന്തളി
ഒ കെ കെ എസ് ജി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ലോഗോ പ്രകാശനം നിർവ്വഹിച്ചു . പബ്ലിസിറ്റി ചെയർമാൻ വി. പ്രമോദ്സ്വാഗതം പറഞ്ഞു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.വത്സല അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ടി വി. സച്ചിൻ കുമാർ , പ്രധാന അധ്യാപിക സി.പി.സതി , പിടിഎ പ്രസിഡണ്ട് കെ.വി. സുരേന്ദ്രൻ , വി.വി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ രാജേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അനൂപ് കൊഴുമ്മൽ ആണ് ലോഗോ ഡിസൈൻ ചെയ്തത്.






