മാലിന്യം കൂട്ടിയിട്ട ക്വാർട്ടേഴ്സുകൾക്ക് 5000 വീതം പിഴ

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെമ്പിലോട്, പാട്യം പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ക്വാർട്ടേഴ്സുകൾക്ക് പിഴ ചുമത്തി.ചെമ്പിലോട് പഞ്ചായത്തിലെ കൊയ്യോട് വലിയ പള്ളി റോഡിലെ ഫാബിസ് ഹുസൈന്റെ ഉടമസ്ഥതയിലും, പാട്യം ചെറുവാഞ്ചേരി അണിയേരി പത്മിനിയുടെ ഉടമസ്ഥതയിലും, പത്തായക്കുന്ന് പ്രസീത വയലേരിയുടെ ഉടമസ്ഥതയിലുമുള്ള ക്വാർട്ടേഴ്സുകൾക്കാണ് പിഴ ചുമത്തിയത്.മേൽ കോർട്ടേഴ്സുകളിൽ ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല.ക്വാർ ട്ടേഴ്സുകൾ താമസത്തിനായി വാടകയ്ക്ക് നൽകുമ്പോൾ മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്ത പക്ഷം കെട്ടിട ഉടമകൾക്ക് പിഴ ചുമത്തുന്നതാണ് എന്ന് സ്ക്വാഡ് അറിയിച്ചു.3 കെട്ടിട ഉടമകൾക്കും 5000 രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. എം. ലജിയുടെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.