മുണ്ടശ്ശേരിഅവാർഡ് പ്രകാശൻ കരിവെള്ളൂർഏറ്റുവാങ്ങി

ഈ വർഷത്തെ മികച്ച വൈജ്ഞാനികസാഹിത്യത്തിനുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം പ്രകാശൻ കരിവെള്ളൂർ ഏറ്റുവാങ്ങി . സിനിമാക്കഥ എന്ന പുസ്തകത്തിനാണ് അവാർഡ് . തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അവാർഡ് സമർപ്പിച്ചു. എം എൽ എ ആൻ്റണി രാജു അധ്യക്ഷനായിരുന്നു . പത്തായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.