ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരൻ കണ്ണൂരില്‍: ആവേശ്വോജ്ജ്വല സ്വീകരണം ; മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരൻ കണ്ണൂരില്‍, ആവേശ്വോജ്ജ്വല സ്വീകരണം ; മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, 7 മണിയോടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കണ്ണൂർ ജില്ലാ നേതാക്കളായ കെ കെ വിനോദ് കുമാർ ബിജു ഏളക്കുഴി, കെ.ബി. പ്രജിൽ അടക്കമുള്ളവർ സ്വീകരിച്ചു. കണ്ണൂര്‍ നോര്‍ത്ത്, സൗത്ത് ജില്ലാ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ഇന്ന് ജില്ലയിലെത്തിയത്. രാവിലെ ഒന്‍പത് മണിയോടെ പയ്യാമ്പലത്ത് സ്വര്‍ഗ്ഗീയ കെ.ജി. മാരാര്‍ സ്മൃതി മണ്ഡപത്തില്‍ നേതാക്കളോടൊപ്പമെത്തി അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ആർ എസ് എസ് ഉത്തരപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബി ജെ പി നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, സി. രഘുനാഥ്, കെ. രഞ്ജിത്ത്, എസ്. സുരേഷ്, എൻ. ഹരിദാസ് തുടങ്ങിയവർ സംബഡിച്ചു. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുള്ള യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം കണ്‍വെന്‍ഷന്‍ വേദിയിലേക്ക് നൂറുകണക്കിന് പ്രവർത്തകർ ചേർന്ന് ആനയിച്ചു. തുടർന്ന് ജവഹര്‍ ലൈബ്രറി ഹാളില്‍ വികസിത കേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിർവ്വഹിച്ചു.
കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ അധ്യക്ഷം വഹിച്ചു മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് വികസിത കേരളം പരിപാടികളെക്കുറിച്ച് വിശദീകരിച്ചു എ പി അബ്ദുള്ളക്കുട്ടി പികെ കൃഷ്ണദാസ് എം ടി രമേഷ് പികെ വേലായുധൻ സി രഘുനാഥ് എ ദാമോദരൻ കെ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി
ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ സമാപന ഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി മാരായ എപി ഗംഗാധരൻ സ്വാഗതം ആശംസിച്ചു അജികുമാർ കരിയിൽ നന്ദി പ്രകാശിപ്പിച്ചു