ഗതാഗത തടസ്സം സൃഷ്ടിച്ച ബസ് ജീവനക്കാരനെതിരെ കേസ്

പയ്യന്നൂർ. മെയിൻ റോഡിൽ മാർഗ്ഗ തടസ്സം സൃഷ്ടിച്ച് ബസ് പാർക്ക് ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാരനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കെ.എൽ. 13. എ.കെ. 7015 നമ്പർ ബസ് ജീവനക്കാരൻ എരമം കുറ്റൂർ പേരൂൽപാറത്തോട് സ്വദേശി കെ. സന്തോഷിനെ (47) തിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 7 മണിക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപം തേജസ് വസ്ത്രാലയത്തിനു മുൻവശം റോഡിൽ വാഹനം നിർത്തിയിട്ട് മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിന് പട്രോളിംഗിനിടെ എസ്.ഐ. എൽ.ജബ്ബാറാണ് കേസെടുത്തത്.