വിശ്വാസവഞ്ചന മൈ ഗോൾഡിനെതിരെ മൂന്നു കേസുകൂടി

മട്ടന്നൂർ : സ്വർണ്ണാഭരണങ്ങൾ വാങ്ങിയശേഷം പണം നൽകാതെ ജ്വല്ലറി പൂട്ടി സ്ഥലം വിട്ട മൈ ഗോൾഡ് സ്ഥാപനത്തിന്റെ പാർട്ട്ണർമാർക്കെതിരെ പരാതിയിൽ മൂന്നു കേസുകൾ കൂടി മട്ടന്നൂർ പോലീസ് രജിസ്റ്റർ ചെയ്തു. ഉളിയിൽ സ്വദേശി പി.വി. സൂരജിന്റെ 218 ഗ്രാം സ്വർണ്ണാഭരണങ്ങൾ ഈ മാസം ഒന്നാം തീയതിയും രണ്ടാം തീയതിയുമായി വാങ്ങിയ ശേഷം 2187235 രൂപ നൽകാതെ വഞ്ചിച്ച തിനും തൃശൂർ ഒല്ലൂർ സ്വദേശി എ.ജെ.മെജോ വിൽ നിന്നും കഴിഞ്ഞ മാസം 22 നും 25 നുമിടയിൽ 232 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ശേഷം 234 5000 രൂപ നൽകാതെ വഞ്ചിച്ചതിനും കോഴിക്കോട് അരകിണർ നാടുകാണിപറമ്പ് സ്വദേശിനി നജ്‌ലയിൽ നിന്നും ഇക്കഴിഞ്ഞആഗസ്ത് മാസം ആറിന് 17 പവന്റെ ആഭരണങ്ങൾ വാങ്ങിയ ശേഷം 15 ലക്ഷം രൂപ നൽകാതെയും സ്ഥാപനം പൂട്ടി വഞ്ചിച്ചുവെന്ന പരാതികളിലാണ് മട്ടന്നൂരിലെ മൈ ഗോൾഡ് ജ്വല്ലറി പാർട്ണർമാരായ മുഴക്കുന്നിലെ തഫ്സീർ , ഫാസില , ഹാജിറ , ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തത്.