September 17, 2025

തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കോൺഗ്രസ് നേതാവ് മരിച്ചു

img_1837.jpg

തലശ്ശേരി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് എ.പി. വികാസ് (56) മരിച്ചു. ചൊവ്വാഴ്ച രാത്രി 10.15 ഓടെയായിരുന്നു സംഭവം. കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്താണ് അപകടമുണ്ടായത്.

കോണോർവയൽ ആലക്കാടൻ ഹൗസിലെ വികാസ്, കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയായിരുന്നു.

ഭാര്യ: പ്രസീത (നേഴ്സ്, ജോസ്ഗിരി ഹോസ്പിറ്റൽ)

മക്കൾ: ശ്വേന്തക്, ശ്രീരംഗ്

സഹോദരങ്ങൾ: ദിനേശ് കുമാർ, പ്രഭാവതി, വിപിൻ, പരേതരായ ജലജ, പ്രേമജ

മാതാപിതാക്കൾ: പരേതരായ ആലക്കാടൻ രാഘവൻ, കൗസല്യ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger