എസ്ഡിപിഐ നേതാവിന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ്; കേസ്

എസ്.ഡി.പി.ഐ. നേതാവ് സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ നടപടിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കണ്ണവത്താണ് സംഭവം. ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് പൊലീസ് നടപടി.
2020-ൽ കൊല്ലപ്പെട്ട സലാഹുദ്ദീന്റെ ചരമദിനത്തിൽ, ആർ.എസ്.എസ്. പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുകയും അതിന്റെ വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. ഈ വിഡിയോയിൽ ആർ.എസ്.എസ്. അനുകൂല മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചാത്തല സംഗീതവും ഉണ്ടായിരുന്നു.
ഇരുവിഭാഗങ്ങൾക്കിടയിലും സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയായി ഇതിനെ പൊലീസ് കാണുന്നു. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി കണ്ണവം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സലാഹുദ്ദീൻ കൊല്ലപ്പെട്ടത് ആർ.എസ്.എസ്. പ്രവർത്തകൻ ശ്യാംപ്രസാദിന്റെ കൊലപാതകത്തിൻ്റെ പ്രതികാരമായിട്ടായിരുന്നു.