സ്ത്രീധന പീഡനം ; മൂന്നുപേർക്കെതിരെ കേസ്

പയ്യന്നൂർ. വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശിനിയായ 39 കാരിയുടെ പരാതിയിലാണ് ഭർത്താവ് കോഴിക്കോട് ചെറുപ്പ സ്വദേശി മുഹമ്മദ് റാഫി, പിതാവ് ബീരാൻ കുട്ടി, മാതാവ് സക്കീന എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2011 ഫെബ്രവരി മാസം 12 ന് ആയിരുന്നു വിവാഹം. തുടർന്ന് ചെറുപ്പയിലുള്ള ഭർതൃഗൃഹത്തിൽ താമസിക്കുന്നതിനിടെ 2011 മാർച്ച് മാസം മുതൽ 2025 സപ്തംബർ 7വരെയുള്ള കാലയളവിൽ പ്രതികൾ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.