മണൽകടത്ത് തോണിയും മൂന്നുപേരും പിടിയിൽ

എടക്കാട്: പുഴയിൽ നിന്നും മണലൂറ്റ് റെയ്ഡിൽ തോണിയും മണൽ കടത്തുകാരായ മൂന്നുപേരെയും പോലീസ് പിടികൂടി. മുഴപ്പിലങ്ങാട് തെക്കെ കുന്നുമ്പ്രം ഭാഗത്തെ എ.പ്രദീപൻ (59),
സ്കൂളിന് സമീപത്തെ പി. പങ്കജാക്ഷൻ (64), മുഴപ്പിലങ്ങാട് കടവ് റോഡിലെ കെ.കെ.ബാബു (64) എന്നിവരെയാണ് എസ്.ഐ. എം.പി. ഖലീലും സംഘവും പിടികൂടിയത്. മുഴപ്പിലങ്ങാട്പുഴക്കടവിൽ നിന്നും തോണിയിൽ മണൽ കടത്തുന്നതിനിടെയാണ് മൂന്നുപേരും പോലീസ് പിടിയിലായത് . തോണിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.