വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു

പയ്യന്നൂർ. നെതർലാൻ്റിലേക്ക് ഹെൽപ്പർ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. വെള്ളൂർ കണിയേരിയിലെ കുഞ്ഞിപുരയിൽ ഹൗസിൽ വി. നിഖിലേഷിൻ്റെ പരാതിയിലാണ് ആലപ്പുഴ കണ്ണങ്കുഴി ലക്ഷ്മി സദനത്തിൽ രാജേന്ദ്രൻ പിള്ള തങ്കപ്പൻ്റെ പേരിൽ പോലീസ് കേസെടുത്തത്. 2024 ജൂൺ 27 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരന് നെതർലാൻ്റിൽ ഹെൽപ്പർ ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പ്രതി ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ വാങ്ങിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.