പശു ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ചിറ്റാരിക്കാൽ : ബൈക്ക് ഓടിച്ചു പോകുന്നതിനിടെ പശു വന്ന് ഇടിച്ചതിൽ ബൈക്ക് യാത്രികനായ യുവാവിന് സാരമായി പരിക്കേറ്റു. പെരളം പുത്തൂരിലെ എം.വി കൃഷ്ണൻ്റെ മകൻ കണ്ണോത്ത് ഹൗസിൽ കെ.രഞ്ജിത് കുമാറിന് (43) ആണ് പരിക്കേറ്റത്. തിരുവോണ നാളിൽ രാവിലെ 7.30 മണിയോടെ ഭീമനടി പാലക്കുന്നിൽ വെച്ചായിരുന്നു അപകടം. പരാതിക്കാരൻ ബൈക്ക് ഓടിച്ചു പോകവെ പശുവന്ന് ഇടിച്ചപ്പോൾ റോഡിൽ തെറിച്ചു വീണാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ രഞ്ജിത് കുമാറിനെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ കേസെടുത്ത ചിറ്റാരിക്കാൽ പോലീസ് അന്വേഷണം തുടങ്ങി.