ജലസുരക്ഷാ ക്യാമ്പയിൻ അഞ്ചാം ഘട്ടം സമാപിച്ചു.

പയ്യന്നൂർ :2025 ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി ഏഴിമല. എ.കെ.ജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവരുന്ന ജലസുരക്ഷാ ക്യാമ്പയിൻ അഞ്ചാം ഘട്ടം കവ്വായി കായലിൻ്റെ ഭാഗമായ രാമന്തളി ഏറൻ പുഴയിൽ നടന്നു. മാധ്യമപ്രവർത്തകൻ കമാൽ റഫീഖ് പരിശീലനം ഉത്ഘാടനം ചെയ്തു.
നീന്തൽ പരിശീലനത്തിലെ ലോക റെക്കോഡ് ജേതാവ് ഡോ. ചാൾസൺ ഏഴിമല നേതൃത്വം നല്കുന്ന പരിശീലനത്തിൽ മക്കളായ വില്യംസ് ചാൾസൺ ( കോസ്റ്റൽ പോലീസ് വാർഡൻ ) ജാസ്മിൻ ചാൾസൺ (അദ്ധ്യാപിക) എന്നിവരെ കൂടാതെ എ.കെ.ജി ക്ലബിൻ്റെ വൊളണ്ടിയർമാരും സഹപരിശീലകരായി. അഞ്ചാംഘട്ട പരിശീലനത്തിൽ ഒരു കി.മി ആയാസ രഹിതമായി നീന്താൻ പ്രാപ്തി നേടിയവരെ ഡോ. ചാൾസൺ ഏഴിമല അനുമോദിച്ചു. സെപ്തം 6 ന് ശനിയാഴ്ച ചാൾസൺ സ്വിമ്മിങ്ങ് അക്കാദമിയുടെയും, എ.കെ.ജി സ്മാരക കലാകായിക വേദിയുടെയും വൊളണ്ടിയർമാർക്കും ജല അപകട രക്ഷാപ്രവർത്തന പരിശീലനവും CPR ട്രെയിനിങ്ങും ഭാരതീയ ലൈഫ് സേവിങ്ങ് സൊസൈറ്റി ചീഫ് ട്രെയിനർ ഡോ:ബി സാനു നേതൃത്വം നല്കും
സെപ്തം14 ന് രാവിലെ കായൽ ക്രോസിങ്ങും, കയാക്കിങ് പരിശീലനവും, നാടൻ വള്ളങ്ങളിലെ പരിശീലനവും, പഠിതാക്കളുടെ പ്രദർശന മത്സരങ്ങളോടെ സെപ്ത : 14 ന് സമാപിക്കും.