പയ്യന്നൂരിൽ സിമെന്റ് ലോറിക്ക് തീ പിടിച്ചു.

കേളോത്ത് ഉളിയത്തു കടവിന് സമീപത്തെരാംകോ സിമെന്റിന്റെ ഗോഡൗണിലേക്ക്തമിഴ് നാട്ടിൽ നിന്നു രാംകോ സിമെന്റുമായി എത്തിയ ടി.എൻ. 47.ബി.എസ്. 2482 നമ്പർ ലോറിക്കാണ് തീ പിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 2.45 മണിയോടെയാണ് സംഭവം. ഡ്രൈവർ തഞ്ചാവൂർ കുംഭകോണത്തെ ഗോപിനാഥിന് പരിക്കേറ്റു .ഇയാളെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമെന്റ് ലോറിയിൽ നിന്നും പകുതിയോളം സിമെന്റ് ചാക്കുകൾ ചുമട്ടുതൊഴിലാളികൾ ഇറക്കി വെച്ച ശേഷമായിരുന്നു തീപിടുത്തമുണ്ടായത്. ഇതിനിടെ ലോറിയിലെഡ്രൈവർ ഭക്ഷണം പാചകം ചെയ്യുന്നതിന് സ്റ്റൗ ഓൺ ചെയ്തിരുന്നു ഇത് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സിപി രാജേഷിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.