ചെന്നൈയിൽ നടന്ന ഇൽദോയും സൗത്ത് വെസ്റ്റ് നാഷണൽ തൈക്കോണ്ടോയും: മെഡലുകൾ വാരിക്കൂട്ടി കണ്ണൂർ ജില്ലക്കാർ

ചെന്നെയിൽ നടന്ന ഒന്നാമത് നാഷണൽ ഇൽ ദോ ചാമ്പ്യൻഷിപ്പിലും, ഇരുപതാമത് സൗത്ത് വെസ്റ്റ് നാഷണൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിലും രണ്ടാം സ്ഥാനം പിടിച്ചെടുത്ത് ടീം കേരള. ഇരു ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ് വെച്ച് മെഡലുകൾ വാരിക്കൂട്ടിയത് കണ്ണൂർ ജില്ലക്കാർ.നിരവധി ഗോൾഡ് മെഡലുകൾ അടക്കം വാരിക്കൂട്ടിയാണ് ഇവർ ചാമ്പ്യൻഷിപ്പിലെ താരങ്ങളായത്.
ചെന്നൈ മൗണ്ട് ഫോർട്ട് ഓഡിറ്റോറിയത്തിൽ ഈ മാസം 31ന് നടന്ന പ്രഥമ ദേശീയ ഇൽ ദോ ചാമ്പ്യൻഷിപ്പിലും, 29 മുതൽ 31 വരെ തീയതികളിൽ നടന്ന ഇരുപതാമത് സൗത്ത് വെസ്റ്റ് നാഷണൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് കൊണ്ട് പങ്കെടുത്ത കണ്ണൂർ ജില്ലക്കാർ മെഡലുകൾ വാരിക്കൂട്ടി നാടിന് അഭിമാനമായി.
സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ഇവർ നേടിയത്. മെഡൽ നേടിയ എല്ലാവരും കണ്ണൂർ പയ്യന്നൂർ മൂരിക്കൊവ്വൽ മാസ്റ്റേഴ്സ് തൈക്കോണ്ടോ അക്കാദമിയിൽ നിന്നാണ് പരിശീലനം നേടിയത്. വിദ്യാർത്ഥികളൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ചതായി തൈക്കാണ്ടോ അദ്ധ്യാപകൻ ഡോ : വേണുഗോപാൽ കൈപ്രത്ത് പറഞ്ഞു.
ബൈറ്റ്
തൈക്കോണ്ടോയുടെ പ്രധാന ഇനമായ ഇന്റി വിജ്വൽ ഗ്രൂപ്പ് പാറ്റേണുകളിലായി ആർ കൃഷ്ണ, പ്രീജി എന്നിവർ സ്വർണവും, നവദേവ് നാരായണൻ വെള്ളിയും, രമ്യ ബാലൻ വെങ്കല മെഡലും കരസ്ഥമാക്കി.
നേരിട്ടുള്ള പോരാട്ടം അഥവാ ഡയറക്ട് ഫൈറ്റ് ഇനങ്ങളായ ഇന്റിവിജ്വൽ ഗ്രൂപ്പ് സ്പാറിങ് വിഭാഗങ്ങളിൽ ആര്യൻ ഷൈജു, സ്വാലി എന്നിവർ സ്വർണ മെഡൽ നേടി.
ഇൽദോ എന്ന ദക്ഷിണ കൊറിയൻ ആയോധന കലയിലെ കേരള ടീമിലെ കണ്ണൂർ സാന്നിദ്ധ്യവും ശ്രദ്ധേയമായി. പലതരം സ്വയം പ്രതിരോധ രീതികൾ, റോളുകൾ, പാറ്റേൺ എന്നിവ മത്സരങ്ങളുടെ മാറ്റ് കൂട്ടി.
ഇൽദോയിലെ വിവിധ വിഭാഗങ്ങളിലായി ആർ കൃഷ്ണ 2 സ്വർണവും, 2 വെങ്കല മെഡലും, വേണി 2 വെള്ളിയും 2 വെങ്കലവും, ജിഷ,അഭിനേഷ്, സൂര്യനാരായണൻ എന്നിവർ യഥാക്രമം 4,2,1 വീതം വെങ്കലമെഡലും നേടി.