September 16, 2025

ഋത്വിക് ഘട്ടക് ചലച്ചിത്ര മേള പയ്യന്നൂരിൽ തുടങ്ങി.

img_1024.jpg

പയ്യന്നൂർ : സർഗ്ഗ ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായുള്ള ഋത്വിക് ഘട്ടക് ജന്മശതാബ്ദി ആഘോഷത്തിന് തുടക്കമായി. . ഋത്വിക് ഘട്ടക് ചലച്ചിത്രമേള പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ ആകാശവാണി കണ്ണൂർ നിലയം മുൻ ഡയറക്ടർ ബാലകൃഷ്ണൻകൊയ്യാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര മേളയുടെ ഭാഗമായി ബാലകൃഷ്ണൻ കൊയ്യാൽ എഡിറ്റ് ചെയ്ത പുസ്തകം
ഋത്വിക്ഘട്ടക്ക് വിജയ് മുല്ലെ പുരസ്കാരജേതാവ് കെ രാമചന്ദ്രൻ പ്രകാശനം ചെയ്തു. ടി.കെ. സന്തോഷ് ഏറ്റുവാങ്ങി.
പി.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ. നന്ദലാൽ,
പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്,
സി.മോഹനൻ,
കെ.സി. ബാലകൃഷണൻ ,
പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഋത്വിക് ഘട്ടക്കിൻ്റെ അജാന്ത്രിക് എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു 31 ന് ഞായറാഴ്ച വൈകുന്നേരംമണിക്ക് കോമൾഗാന്ധാർ ചലച്ചിത്രവും, സപ്തംബർ ഒന്നിന് സുബർണ്ണരേഖ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger