ജോലിക്കിടെ മതിലിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഇരിട്ടി:അന്യ സംസ്ഥാന തൊഴിലാളി ജോലിക്കിടെ മതിലിടിഞ്ഞു വീണ് മരിച്ചു. ബിഹാർ ബസന്തപൂർ സ്വദേശി ഖാലിഖ് (30)ആണ് മരണ പ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. നിർമ്മാണ തൊഴി ലാളിയായിരുന്നു. കീഴ്പ്പള്ളിക്ക ടുത്ത് പുതിയങ്ങാടിയിൽ സെ പ്റ്റിക് ടാങ്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ സമീപ ത്തെ വീടിന്റെ മതിൽ ഇടി ഞ്ഞാണ് അപകടം. നാട്ടുകാർ ചേർന്ന് ഉടൻ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തി ച്ചെങ്കിലും മരണപ്പെടുകയായി രുന്നു