സാങ്കേതിക വിദ്യാദിനം കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഏഴോത്ത് നടന്നു

പഴയങ്ങാടി : കർഷകരുമായുള്ള കാർഷിക സർവ്വകലാശാലയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കർഷകരുമായി ചേർന്ന് “കാർഷിക സാങ്കേതികവിദ്യാദിനം’ ആഘോഷിച്ചു. കണ്ണൂർ ജില്ലാ-തല പരിപാടി, കല്ല്യാശ്ശേരി ബ്ലോക്ക്-തല പരിപാടിയും ഏഴോം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.വിജിൻ എം എൽ എ അധ്യക്ഷനായിരുന്നു.ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഗോവിന്ദൻ, പി.പി. ഷാജിർ, കാർഷിക സർവ്വകലാശാലമേധവി ഡോ: ടി.വനജ,
പി.പി. ഷിജു , കെ സതീഷ് കുമാർ, എം.ടി മൃദുല , എം.കെ സുകുമാരൻ, കെ.പി. മോഹനൻ, ടി. കുഞ്ഞിരാമൻ, എ.കെ ജയശീലൻ, ടി.ടി. ബുഷ്റ, ഡോ: വിനിഷലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽകോളേജ് വിദ്യാർത്ഥികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.






