“സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ” പദ്ധതി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് : നഗരസഭയുടെ ആഭിമുഖ്യത്തിൽ വളർത്തു നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ “പദ്ധതി നഗരസഭ ചെയർപേഴ്സൺമുർഷിദ കൊങ്ങായി
ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത ടീച്ചർ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, നഗരസഭ സെക്രട്ടറി സുബൈർ കെ പി, ഡോ. മുഹമ്മദ് ബഷീർ, ക്ലീൻ സിറ്റി മാനേജർ എ കെ രഞ്ജിത്ത് കുമാർ, നഗരസഭ കൗൺസിലർമാരായ മനോജ് സിപി, വാസന്തി പി വി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സീനിയർ വെറ്റിനറി സർജൻ ഡോക്ടർ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ഡോ : സുരേഷ് കുമാർ, വിജിത എ വി , വേണുഗോപാലൻ വി,രഹിന കെ കെ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവെപ്പുകൾ നടത്തിയത്. ഒരു മാസം നീളുന്ന കാമ്പയിനിൽ ആദ്യഘട്ടത്തിൽ വളർത്തുനായകളുടെ കുത്തിവെപ്പ് പൂർത്തിയാക്കും. തുടർന്ന് അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ കുത്തിവെപ്പ് ആരംഭിക്കും. ഇതിലൂടെ റാബീസ് നിയന്ത്രണത്തിലും പൊതുസുരക്ഷയിലും വലിയ മുന്നേറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി
ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ച നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പറഞ്ഞു.
“ഇത് നായകളുടെ കുത്തിവെപ്പു മാത്രം അല്ല, നമ്മുടെ സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള ഒരു മാതൃകാപദ്ധതിയാണ്. തളിപ്പറമ്പിനെ മാനുഷികവും ഫലപ്രദവുമായ തെരുവ് നായ നിയന്ത്രണത്തിൽ ഒരു മാതൃകയാക്കുകയാണ് ലക്ഷ്യം.”
“സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ്” പദ്ധതി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ദീർഘകാല പ്രതിബദ്ധതയുടെയും സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ഇതിലൂടെ നടത്തുന്നത്.






