ബസ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: യാത്രക്കിടെ സ്റ്റോപ്പിൽ ഇറക്കുന്നതുമായുണ്ടായ തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ. ഇരിക്കൂർ വയക്കാംക്കൊടിയിലെ ഫാത്തിമ മൻസിലിൽ കെ.ആർ. സാജിദിനെ(39)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.15 മണിയോടെയാണ് സംഭവം. താവക്കരയിലേക്കുള്ള ബസ് യാത്രക്കിടെ ടൗൺ സ്റ്റേഷന് സമീപം ഇറങ്ങുന്നതുമായ തർക്കത്തിനിടെ കെ.എൽ. 13. എ.പി. 3400 നമ്പർ ശ്രീഹരി ബസിലെ കണ്ടക്ടർ കോളിത്തട്ട് പുഴമേത്ത് വീട്ടിൽ രജീഷ് കുമാറിനെ (28)യാണ് പ്രതി കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ കണ്ടക്ടർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.






