LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പിന്നോട്ടെടുത്ത ലോറി ഓട്ടോയിലിടിച്ച് ഡ്രൈവർക്കു പരിക്ക്

img_0185.jpg
Spread the love

പയ്യന്നൂർ: പിറകോട്ടെടുത്ത ലോറി ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്കു പരിക്ക്. കോറോം ചാലക്കോട് കൂർക്കര സ്വദേശി കെ. കുഞ്ഞികൃഷ്ണ (58) നാണ് പരിക്കേറ്റത്. ഇയാളെ പയ്യന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7 മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ കേളോത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. യാത്രക്കാരനുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

സിമന്റ് കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിര്‍വശത്ത് നിര്‍ത്തിയിരുന്ന വാഹനത്തിലുള്ളവരോട് വഴിചോദിക്കുന്നതിനായി ലോറി ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ പിന്നാലെ വന്ന ഓട്ടോയിലിടിക്കുകയായിരുന്നു.

അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രക്കാരന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. വിവരം ലഭിച്ചതോടെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!