കണ്ണൂരിൽ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ തെറിച്ചു വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ നഗരത്തിൽ ഉണ്ടായ ഭീതിജനകമായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച നടന്ന സംഭവത്തിൽ, മറ്റൊരു കാർ റോഡിലെ കുഴി കാരണം പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. അതിനു പിന്നാലെ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവും വാഹനം നിർത്തി. ഇതിന് പിന്നാലെ വന്ന കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിനെയും യാത്രക്കാരനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രികൻ റോഡിന് പുറത്തേക്ക് തെറിച്ചു വീണുവെങ്കിലും, ഹെൽമറ്റ് ധരിച്ചതിന്റെ സഹായത്തോടെ അദ്ദേഹം ഗുരുതര പരിക്കുകൾ ഒഴിവാക്കി.
റോഡിനു പുറത്തേക്ക് തെറിച്ചതിനാൽ മറ്റ് വാഹനങ്ങൾ ഇടിക്കാതെ രക്ഷപ്പെട്ടുവെന്നതാണ് ഭാഗ്യം. ഡ്രൈവർ ബ്രേക്കിന് പകരം ആക്‌സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികൾ അറിയിച്ചു.