രാമന്തളിയിൽ വാറ്റു കേന്ദ്രം തകർത്ത് 480ലിറ്റർ വാഷ് പിടികൂടി.

പയ്യന്നൂർ :രാമന്തളി കുന്നരുവിൽ വൻ വാറ്റു കേന്ദ്രം തകർത്ത് 480ലിറ്റർ വാഷ് പിടികൂടി. പയ്യന്നൂർ എക്സൈസ് റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ.അസീസും സംഘവും നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം തകർത്ത് വാഷ് കണ്ടെത്തി നശിപ്പിച്ചത്.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാമന്തളി കുന്നരു ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മുണ്ട്യപ്പാറയിൽ വെച്ചാണ് 480 ലിറ്റർ വാഷ് കണ്ടെത്തി അബ്കാരി കേസെടുത്തത്. പ്രതിയെക്കുറിച്ച് അന്വേഷണം തുടങ്ങി. റെയ്ഡിൽഅസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.വി. ശ്രീനിവാസൻ , ജനാർദ്ദനൻ എം കെ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ പി വി , വനിത സിവിൽ എക്സൈസ് ഓഫീസർ നിജിഷ പി, ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.