രാജ്യത്തിൻ്റെ അഖണ്ഡതയും സൗഹൃദവും കാത്തുസൂക്ഷിക്കുക : സാദിഖലിശിഹാബ് തങ്ങൾ

പയ്യന്നൂർ : പൂർവ്വികരുടെ പാത പിൻപറ്റി രാജ്യത്തിൻ്റെഅഭിമാനവുംഅഖണ്ഡതയും മതസൗഹാർദ്ദവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും രാജ്യത്തിനെതിരെ നിന്ന പറങ്കിപ്പടയോട് ധീരമായ പോരാട്ടത്തിനിറങ്ങി രക്തസാക്ഷികളായ രാമന്തളി 17 ശുഹദാക്കളുടെ ചരിത്രം അതിന് കരുത്തുപകരുന്നതാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു രാമന്തളി 17 ശുഹദാ മഖാം ഉറൂസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ കരപ്പാത്ത് അദ്ധ്യക്ഷത വഹിച്ചു ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് ഇബ്രാഹിം മദനി,
ഹാഫിള് അഷ്റഫ് ഫൈസി പ്രസംഗിച്ചു യു അബ്ദുറഹിമാൻ സ്വാഗതവും പി. എം. ലത്തീഫ് നന്ദിയും പറഞ്ഞു ഉറുസിന് തുടക്കം കുറിച്ച് ചെയർമാൻ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ശുഹദാ നഗറിൽ പതാക ഉയർത്തി തെക്കുമ്പാട് മഖാം സിയാറത്ത് യാത്രയും സംഘടിപ്പിച്ചു ഉറു സിൻ്റെ മൂന്നാം ദിവസമായ നാളെ [വെള്ളി ]
സുഹൈൽഫൈസികൂരാട്,ഖജാഹുസൈൻ വയനാട് ടീം അവതരിപ്പിക്കുന്ന ബുർദ്ദ മജ്ലിസ് അരങ്ങേറും