September 16, 2025

പുത്തൻ പ്രതീക്ഷ; കണ്ണൂരിൽ നിന്നുള്ള സഹകരണ സ്ഥാപനമായ കിംകോ സൊസൈറ്റി പ്രഖ്യാപനം ദുബായിൽ നടന്നു.

img_5266-1.jpg

കണ്ണൂരിൻ്റെ വികസന സ്വപ്നങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടി യുവ സംരംഭകരുടെ നേതൃത്വത്തിൽ രൂപം കൊണ്ട KANNUR DISTRICT INFRASTRUCTURE AND MERCANTILE DEVELOPMENT CO. OP. SOCIETY LTD. C.2178 (KIMCO) യുടെ ഔദ്യോഗിക പ്രഖ്യാപനം ദുബായിലെ കറാമയിൽ നടന്നു. നാല് പ്രമുഖ അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ണൂരിൽ ആരംഭിക്കുന്ന 100 കോടിയുടെ പദ്ധതികളുടെ വ്യാപാര ധാരണ പത്രങ്ങൾ ഒപ്പു വെച്ചു കൊണ്ടാണ് കുബീബ് സി.കെ നേതൃത്വം നൽകുന്ന കിംകോ സൊസൈറ്റിയുടെ പ്രഖ്യാപനം നടന്നത്.സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയാരംഭിച്ച ദുബായ് കറാമയിലെ ഓഫീസിലാണ് പ്രൗഢമായ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

രാജ്യസഭ എം.പി സന്തോഷ് കുമാർ, കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര, വ്യവസായ പ്രമുഖൻ ജമാൽ ദുബൈ, ഹിദായത്ത് മട്ടന്നൂർ, പ്രദുൽ കണ്ണൂർ, ഹമീദ് പി, ദേവേഷ് ഗുപ്ത, ജിത്തു രാജൻ, സാദിഖ് അബൂബക്കർ തുടങ്ങി നിരവധി ബിസിനസ് പ്രമുഖർ ഉദ്ഘാടന വേളയിൽ സംബന്ധിച്ചു.ലോകത്തേറ്റവും യുവ സമ്പത്തുള്ള ഇന്ത്യക്ക് തന്നെ മാതൃകയായി ഈ കൂട്ടായ്മയും പദ്ധതികളും മാറട്ടെയെന്ന് എം.പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നിന്നും യുവ സംരംഭകർ നേതൃത്വം നൽകുന്ന ആഗോള തലത്തിൽ പ്രവർത്തിക്കുന്ന വേദികൾ ഉയർന്നു വരുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ അഭിപ്രായപ്പെട്ടു.ToCumulus Technologies, Bright Hub, AeroAI, TOCO തുടങ്ങിയ കമ്പനികളുടെ മാനേജിംഗ് ഡയറ്ടർമാരായ നവനീത് കൃഷ്ണൻ, സമീർ, റാം ശങ്കർ തുടങ്ങിയവരാണ് ആദ്യഘട്ട പദ്ധതികളുടെ സഹകരണ പത്രത്തിൽ ഒപ്പുവെച്ചത്.

അന്തർദേശീയ നിലവാരമുള്ള സങ്കേതിക സംവിധാനങ്ങളോട് കൂടിയതും മികച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്മാർട്ട് സിറ്റി, ഏറ്റവും മികച്ച കാർഷിക പ്രോസസ്സിംഗ് എക്സ്പോർട്ടിംഗ് കേന്ദ്രം, ഐ ടി നോളജ് ഹബ്, ഹോസ്പിറ്റാലിറ്റി ടൂറിസം സംരംഭങ്ങൾ തുടങ്ങി യുവാക്കൾക്ക് സംരംഭകത്വ തൊഴിൽ പ്രാതിനിധ്യം ഉറപ്പ് നൽകുകയും, ആഗോള സാധ്യതകളെ കൂടി പരിചയപ്പെടുത്തുന്ന ബിസിനസിൽ ആത്മവിശ്വാസം നൽകുന്ന വേദിയായി കിംകൊ നിലകൊള്ളുമെന്ന് പ്രഥമ ചെയർമാനും യുവ സംരംഭകനുമായ കുബീബ് സി.കെ യുടെ പ്രഖ്യാപനം സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger