LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ജൽ ജീവൻ മിഷൻ പൈപ്പ് ലൈൻ ജോലിക്കെത്തിയ യുവാവ്തോട്ടിൽ മുങ്ങി മരിച്ചു

img_9720.jpg
Spread the love

പയ്യന്നൂർ.ജൽ ജീവൻ മിഷൻ്റെ പൈപ്പ് ലൈൻ ജോലിക്കെത്തിയ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു.തിരുവനന്തപുരം പെരിങ്ങമല മാടത്തറ പുന്നമൻവയൽ സ്വദേശി ശിവാനന്ദൻ്റെ മകൻ എസ്.അനീഷ്(33) ആണ് മരണപ്പെട്ടത്.ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ കൊഴുമ്മൽ വെരീക്കര ക്ഷേത്രത്തിന് സമീപം വില്ലേജ്ഓഫീസിനടുത്ത തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് മുങ്ങി താണുപോയത്. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തിആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊഴുമ്മലിൽ വാടക വീട്ടിൽ താമസിച്ചാണ് ഇവർ പൈപ്പ് ലൈൻ ജോലി ചെയ്തുവരുന്നത്.കൂടെ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി എം.മിഥുൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!