LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

രമേശ് ചെന്നിത്തല പയ്യന്നൂരിലെത്തി എം. നാരായണൻ കുട്ടിയുടെ ഭവനം സന്ദർശിച്ചു.

e265e3c8-f633-4e9a-b5d9-ec61de667867.jpg
Spread the love

പയ്യന്നൂർ. അന്തരിച്ച കോൺഗ്രസ് നേതാവ് പയ്യന്നൂരിലെ എം.നാരായണൻ കുട്ടിയുടെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് അദ്ദേഹം പയ്യന്നൂരിലെ വീട്ടിലെത്തിയത്. എം. നാരായണൻ കുട്ടിയുടെ കുടുംബങ്ങളെ കണ്ട് ദുഃഖത്തിൽ പങ്കുചേർന്നാണ് അദ്ദേഹം തിരിച്ചു പോയത്. തുടർന്ന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. കെ.എസ്.യു. നേതാവായിരുന്ന സജിത് ലാൽ മന്ദിരവും അദ്ദേഹം സന്ദർശിച്ചു. എൻ.ജി ഒ അസോസിയേഷൻ ഭാരവാഹിയായിരുന്ന അന്തരിച്ച അന്നൂരിലെസി.കെ. പ്രദീപ് കുമാറിൻ്റെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് അദ്ദേഹം തിരിച്ചു പോയത്. കോൺഗ്രസ് നേതാക്കളായ അഡ്വ. സജീവ് ജോസഫ്, കെ.ജയരാജ്, എ.പി. നാരായണൻ, എം.പി. ഉണ്ണികൃഷ്ണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, അഡ്വ. കെ. ബ്രിജേഷ് കുമാർ, കച്ചേരി രമേശൻ, അർജ്ജുൻ കോറോം, കെ പി മോഹനൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!