ബസ് ഡ്രൈവർക്കെതിരെ കേസ്

പഴയങ്ങാടി: അപകടകരമായ രീതിയിൽ ബസ് ഓടിച്ചു മനഷ്യ ജീവന് ഭീഷണിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. പഴയങ്ങാടി – മാട്ടൂൽ റൂട്ടിലോടുന്ന കെ എൽ. 13.എ.എഫ്.573 നമ്പർ ബസ് ഡ്രൈവർ മാട്ടൂൽ എം.ആർ.യു.പി.സ്കൂളിന് സമീപത്തെ എം.ഹംസക്കെതിരെയാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ കേസെടുത്തത്. പഴയങ്ങാടി അണ്ടർ ബ്രിഡ്ജിന് സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം.






