ഓണം സ്പെഷ്യൽ ഡ്രൈവ്: വനാതിർത്തിയിലെ വ്യാജ മദ്യ നിർമ്മാണ കേന്ദ്രങ്ങളിൽ സംയുക്ത റെയ്ഡ്

പയ്യന്നൂർ : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് സംഘത്തിൻ്റെ നേതൃത്വത്തിൽ വനാതിർത്തിയിൽ വ്യാജമദ്യ നിർമ്മാണത്തിനെതിരെ സംയുക്ത റെയ്ഡ് നടത്തി. റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ .കെ. ദിനേശൻ്റെ നേതൃത്വത്തിൽ പുളിങ്ങോം ആറാട്ട് കടവ് വനമേഖലയിൽ കർണ്ണാടക മുണ്ടറോട്ട് റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി സംയുക്ത പരിശോധന നടത്തി.
റെയ്ഡിൽഗ്രേഡ് അസി :എക്‌സൈസ് ഇൻസ്‌പെക്ടർമാരായ അസീസ്. എ, ശ്രീനിവാസൻ. പി വി , പ്രിവന്റീവ് ഓഫീസർഗ്രേഡ് ഷിജു വി വി,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ പി,സിവിൽ എക്‌സൈസ് ഡ്രൈവർ അജിത്, കർണാടക ഫോറസ്റ്റ് വാച്ചർമാരായ ഗഗൻ,സച്ചിൻ, ഡിവൈ ആർ എഫ്.ഒ മഞ്ജുനാഥ എന്നിവരും ഉണ്ടായിരുന്നു






