പഹൽഗാം ഭീകരാക്രമണം: കണ്ണൂരിൽ സംഘപരിവാർ സംഘടനകൾ പാകിസ്ഥാൻ പ്രസിഡന്റിന്റെ കോലം കത്തിച്ചു.

കണ്ണൂര്‍: ജമ്മുകശ്മീരിലെ പെഹല്‍ഗാമില്‍ മതഭീകരരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കണ്ണൂര്‍ താളിക്കാവില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി കാല്‍ടെക്‌സില്‍ സമാപിച്ചു. തുടര്‍ന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദ്ദാ രി യുടെ കോലംകത്തിച്ചു. കാല്‍ടെക്‌സില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രജ്ഞിത്ത്, ദേശീയ സമിതിയംഗം സി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.കെ. സന്തോഷ് കുമാര്‍, അഡ്വ. അര്‍ച്ചനാ വണ്ടിച്ചാല്‍, രാഗിണി ടീച്ചര്‍, എ. സുരേഷ് ബാബു, സെക്രട്ടറിമാരായ ടി. ജ്യോതി, ടി. കൃഷ്ണ പ്രഭ, അര്‍ജുന്‍ മാവിലക്കണ്ടി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബിനില്‍ കണ്ണൂര്‍, രാഹുല്‍ രാജീവ്, ഷമീര്‍ ബാബു, ജിജു വിജയന്‍, കെ.ജി. ബാബു, അരുണ്‍ കൈതപ്രം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി എം. അനീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ പി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.