മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഐഎം പ്രവർത്തകൻ മരിച്ചു

തളിപ്പറമ്പ്: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപി എം പ്രവർത്തകൻ മരിച്ചു. തളിപ്പറമ്പ് അരിയിലിലെ വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു മോഹനൻ.