ആരോഗ്യം നിലനിർത്താം – ഓപൺ ജിം നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.

കണ്ണൂർ: ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിനായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ നിർമ്മിക്കുന്ന ഓപൺ ജിം ൻ്റെ പ്രവൃത്തി ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ നാലിടങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. ചെലോറ നെഹ്റു പാർക്ക്, എസ് എൻ പാർക്ക്, മരക്കാർ കണ്ടി, IMA ഹാളിന് സമീപം എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലുമായി സവാരിക്കിറങ്ങുന്നവർക്ക് വ്യായാമവും കഴിഞ്ഞ് മടങ്ങാം. ജനക്ഷേമകരമായ പദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. ഈ പദ്ധതിയും രണ്ട് മാസങ്ങൾ കൊണ്ടു പൂർത്തികരിക്കാൻ സാധിക്കുമെന്ന് മേയർ പറഞ്ഞു. സിൽക് തൃശൂരാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നത്.ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി ഷമീമ ,എം.പി. രാജേഷ്, സിയാദ് തങ്ങൾ , കരാറു കമ്പനി പ്രതിനിധികളായ അനുഷമനോജ്, മനീഷ എന്നിവർ പങ്കെടുത്തു.