LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

വെള്ളൂർ ചാമക്കാവ് നവീകരണപദ്ധതി ഉദ്ഘാടനം ആഗസ്ത് 15 ന്

img_9305.jpg
Spread the love

പയ്യന്നൂർ :വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചാമക്കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പയ്യന്നൂർ നഗരസഭയും കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കുന്നു.

മലബാർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവിന് 8.5 ഏക്കർ വിസ്തൃതിയുണ്ട്. വെള്ളൂർ ഗ്രാമത്തിന്റെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ കാവാണ്. പ്രദേശത്തുകാരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ഔഷധ സസ്യങ്ങൾ ലഭ്യമാക്കുന്നതും ഈ കാവ് തന്നെയാണ്. മരങ്ങളും, പൂച്ചെടികളും, പക്ഷിമൃഗാദികളും, പൂമ്പാറ്റകളും, സൂക്ഷ്മ ജീവികളും കൊണ്ട് സമ്പന്നമാണ് ചാമക്കാവ്. കാവിനോടനുബന്ധിച്ച് ഒരു പഴയ കുളവുമുണ്ട്. വരാൽ, മുസു,കയ്ച്ചൽ, വാള തുടങ്ങിയ നാടൻ മത്സ്യങ്ങൾ ധാരാളമായി ഇവിടെയുണ്ട്. കാവിന്റെ ജൈവവൈവിധ്യം നിലനിർത്തിക്കൊണ്ട് പൂർവ്വസ്ഥിതിയിലാക്കാനുള്ള പദ്ധതിയാണ് നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ജൈവ വേലി നിർമ്മാണം, ഔഷധ – വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നടത്തും.

പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ആഗസ്ത് 15 ന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിക്കും. വെള്ളൂർ സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ
നഗരസഭ ചെയർ പേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ജൈവ വൈവിധ്യ ബോർഡ് അംഗങ്ങൾ, ചാമക്കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഇതിൻ്റെ ഭാഗമായി
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ടി.എസ്.ജി. അംഗം ഡോ.രതീഷ് നാരായണൻ ചാമക്കാവ് സന്ദർശിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, നഗരസഭ കൗൺസിലർ ടി. ദാക്ഷയണി, സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻസിറ്റി മാനേജർ പി.പി. കൃഷ്ണൻ, നഗരസഭ ബി.എം.സി.കൺവീനർ ബി.വിജയൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!