ബൈക്ക് മോഷണം പോയി

കണ്ണൂർ.എസ്.എൻ.പാർക്കിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കോഴിക്കോട് ബാലുശേരി സ്വദേശി പി. കെ. സനൂജിൻ്റെ കെ.എൽ. 13. എ.എസ്.7161 നമ്പർഹീറോ ഗ്ലാമർ ബൈക്കാണ് മോഷണം പോയത്. ഇക്കഴിഞ്ഞ 7 ന് രാത്രി 10 മണിക്കും 8 ന് രാവിലെ 7 മണിക്കുമിടയിലാണ് മോഷണം പോയത്. പരാതിക്കാരൻ മാനേജരായിജോലി ചെയ്യുന്ന എസ്.എൻ പാർക്കിന് സമീപത്തെ മാക്സ്വെൽ അസോസിയേറ്റ്സ് പ്രവർത്തിക്കുന്ന ജയ്സൺബിൽഡിംഗിനടുത്ത് നിർത്തിയിട്ടതായിരുന്നു. ബൈക്ക് കാണാത്തതിനെ തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി.60,000 രൂപയോളം വിലവരുന്ന ബൈക്ക് മോഷണം പോയി എന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






