LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കണം – സി.എം.പി

fa8bcb1a-5a1e-4d0a-bc40-411032de0c48.jpg
Spread the love

പയ്യന്നൂർ :- അപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവർക്ക് അടിയന്തിര ചികിൽസ നൽകാൻ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ് ആരംഭിക്കണമെന്ന് സി.എം പി പയ്യന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
പയ്യന്നൂർ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സി.എം. പി സംസ്ഥാന സിക്രട്ടറി സി.എ അജീർ ഉൽഘാടനം ചെയ്തു
ജില്ലാ ജോയിൻ്റ് സിക്രട്ടറി ബി.സജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു
സി. എം പി സെക്രട്ടറിയേറ്റ് അംഗം സുധീഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി
ഏരിയ സിക്രട്ടറി പി രത്നാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
ടി.പി. ഗംഗാധരൻ രക്തസാക്ഷി പ്രമേയവും മിഥുൻ.പി.കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു ജില്ലാ കൗൺസിൽ അംഗം എം. ശ്രീധരൻ, മഹിള ഫെഡറേഷൻ ജില്ലാ കൗൺസിൽ അംഗം കെ.പി ശ്യാമള എന്നിവർ പ്രസംഗിച്ചു
പി.രത്നാകരനെ ഏരിയ സിക്രട്ടറിയായും എം.ശ്രീധരൻ , ടി.പി ഗംഗാധരൻ എന്നിവരെ ജോയിൻ്റ് സിക്രട്ടറിമാരായും 13 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നും
പെരിങ്ങോം ഗവർമെണ്ട് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!