കണ്ണൂർ നോർത്ത് എ.ഇ.ഒ. ഓഫീസിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം

കണ്ണൂർ: ഫയൽ നീക്കം വൈകുന്നതിനെതിരെ ലഭിച്ച പരാതിയെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കണ്ണൂർ നോർത്ത് എ.ഇ.ഒ. ഓഫീസ് അപ്രതീക്ഷിതമായി സന്ദർശിച്ചു.
9 വർഷമായി നിയമന അംഗീകാരവുമായി ബന്ധപ്പെട്ട ഒരു ഫയൽ ഓഫീസിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന പരാതിയെത്തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.
കണ്ണൂർ വാരം എ യു പി സ്കൂളിലെ മൂന്ന് അധ്യാപികമാർക്ക് 8 വർഷമായി നിയമന അംഗീകാരം വൈകിപ്പിച്ചാന്നാണ് പരാതി
അന്വേഷിച്ച് ഒരാഴ്ച്ചക്കകം റിപ്പോർട്ട് നൽകാൻ DDE ക്ക് മന്ത്രി നിർദേശം നൽകി
പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി







