ഇറക്കുമതി തീരുവവർദ്ധനവ് : കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50% ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ ,മോദി ഭരണകൂടത്തിൻ്റെ നയ പരാജയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ. ടി ഒ മോഹനൻ , വി വി പുരുഷോത്തമൻ ,മുഹമ്മദ് ബ്ലാത്തൂർ , രാജീവൻ എളയാവൂർ , കെ പ്രമോദ് ,എം പി വേലായുധൻ ,ടി ജയകൃഷ്ണൻ , മനോജ് കൂവേരി , റഷീദ് കവ്വായി , കെ സി ഗണേഷൻ ,നൗഷാദ് ബ്ലാത്തൂർ കൂക്കിരി രാജേഷ് , കായക്കൽ രാഹുൽ , കല്ലിക്കോടൻ രാഗേഷ് , കെ ഉഷാകുമാരി ,എൻ വി പ്രദീപ് കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു .പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രവർത്തകർ ഡൊണാൾഡ് ട്രംപ് ൻ്റെ കോലം കത്തിച്ചു






