LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

പ്ളാസ്റിക്ക് നിരോധനം സ്റ്റേ ബാധകമല്ല

img_5693-1.jpg
Spread the love

കണ്ണൂർ: ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ നൽകിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധ രിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 5 ലിറ്ററിൽ താഴെയുള്ള കുടിവെള്ളകുപ്പികളും 2 ലിറ്ററിൽ താഴെയുള്ള ശീതള പാനീയ കുപ്പികളുമാണ് ഒ നിരോധിക്കുവാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതേ നിരോധനം ഓഡിറ്റോറിയങ്ങൾക്കും കല്യാണങ്ങൾക്കും പൊതുപരിപാടികൾക്കും കൂടി ബാധകമാക്കി ഒക്ടോബർ രണ്ടു മുതൽ നടപ്പാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇത് നടപ്പാക്കാനുള്ള നിർദ്ദേശമാണ് സുപ്രീം കോടതി സ്റ്റേറ്റേ ചെയ്തത്. 2020 ജനുവരിയിൽ ഇറങ്ങിയ നിരോധന ഉത്തരവിന് ഈ സ്റ്റേ ബാധകമല്ല. എല്ലാ തരത്തിലുമുള്ള പ്ളാസ്ററിക് ക്യാരി ബാഗുകൾ, ഒറ്റതവണ ഉപയോഗ പ്ളാസ്റ്റിക് സ്പൂണുകൾ, പ്ളാസ്റ്റിക് സ്റ്റ്രോ, പ്ളാസ്റ്റിക് ഫോർക്കുകൾ, പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും, തെർമോകോൾ പ്ലേറ്റുകൾ, ഒറ്റ തവണ ഉപയോഗ പ്ളാസ്റ്റിക് അലങ്കാര വസ്തുക്കൾ,500 മില്ലിയിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, പ്ളാസ്റ്റിക് ഗാർബേജ് ബാഗുകൾ , പ്ളാസ്റ്റിക് പതാക കൾ ,പേപ്പർ വാഴയില , 60 ജിഎസ്എം ന് താഴെയുള്ള നോൺ വൂവൺ ബാഗുകൾ എന്നിവയ്ക്കാണ് കേരളത്തിൽ നിലവിൽ നിരോധന മുള്ളത്. ഇവ ഉല്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്ന പക്ഷം ആദ്യ തവണ പതിനായിരം രൂപയും രണ്ടാം തവണ 25,000 രൂപയുമാണ് പിഴ. മൂന്നാമതും കുറ്റം ആവർത്തിച്ചാൽ 50000 രൂപ പിഴ ചുമത്തി സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കും . ബദൽ ഉൽപന്നമായി വിൽപനാനുമതിയുള്ള ബയോ ക്യാരി ബാഗുകൾക്ക് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സാക്ഷ്യപത്രം, മാർക്കറ്റിംഗ് ഏജൻസിയുടെയും ഉൽപാദകരുടെയും വിവരങ്ങൾ ,ബാച്ച് നമ്പർ, ഉൽപാദന തീയതി ,ബാച്ച് നമ്പർ എന്നീ വിവരങ്ങൾ ക്യു ആർ കോഡ് രൂപത്തിൽ ലഭ്യമാക്കണം.മാത്രമല്ല ഈ ഉൽപ്പന്നം ശുദ്ധമായ കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ആണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും പുറത്ത് രേഖപ്പെടുത്തിയിരിക്കുകയും വേണം.ഇത്തരം വിവരങ്ങൾ ലഭ്യമാക്കാത്ത ഉൽപ്പന്നങ്ങൾ എൻഫോഴ്മെന്റ്സ് സ്ക്വാഡുകൾ പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ചുമത്തും . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്ളാസ്റ്റിക് പതാകകൾ വിൽപന നടത്തുന്നതായി കണ്ടാൽ പതിനായിരം രൂപ പിഴ ചുമത്തി അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കുന്നതാണ്. ജില്ലാ കോർഡിനേറ്റർ ശുചിത്വ മിഷൻ

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!